G

ive me a love,

to immerse in the ocean of your love.
Give me a birth,
to loll upon the warmth of your bosom.

I will emerge as a radiant dawn,
to bask your tender body.
I will emerge as a full moon,
to take up the warmth of your loving heart.

Write a war epic of love with your lips,
which bleed with the blood of love.
You sprawl to me,
like Krishna’s celestial dance, ‘Rasa lila’,
And, make me a sculpture of love,
a masterpiece that beats with love.

പ്രണയത്തിന്റെ നീരാഴിയിൽ: സതീഷ് കളത്തിൽ

നിൻ പ്രണയത്തിൻ നീരാഴിയിൽ

തുടിക്കാനൊരു പ്രണയം തരൂ
നിന്നണിവയർ തളിരത്തിൽ
മയങ്ങാനൊരു ജന്മം തരൂ

നിൻ തളിർമെയ്യിനു കുളിരാറ്റാൻ
ചെറുസൂര്യനായ് ഉദിക്കാം ഞാൻ
നിൻ ഇടനെഞ്ചിൻ ചൂടുനുകരാൻ
പൂർണ്ണചന്ദ്രനായ് എത്താം ഞാൻ

പ്രണയത്തിൻ നിണമിറ്റും നിൻ
ചൊടികളാലൊരു രണകാവ്യം എഴുതൂ
എന്നിൽ നീയൊരു രാസലീലയായ് പടരൂ
എന്നെയൊരു പ്രണയശില്പമാക്കൂ

‘പ്രണയത്തിന്റെ നീരാഴിയിൽ’ എ. ഐ. മ്യൂസിക്കിൽ കേൾക്കാം:

‘പ്രണയത്തിന്റെ നീരാഴിയിൽ’ എ. ഐ. വീഡിയോ കാണാം: