Azeem Thannimoodu

തിരുവനന്തപുരം നെടുമങ്ങാട്, താന്നിമൂട് സ്വദ്വേശിയാണ് അസീം താന്നിമൂട്. തിരുവനന്തപുരം ജില്ലാ റൂറൽപ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു. നിലവിൽ, ദേശാഭിമാനി പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ലേഖകനാണ്. താന്നിമൂടിന്റെ കവിതകൾ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ 1980-2010ലെ 'Anthology of poems in Malayalam' ഗ്രന്ഥത്തിലും 21st Century Malayalam Poetry Supplementary Special Section-നിലും പോണ്ടിച്ചേരി സര്‍വകലാശാല, കേരള സര്‍വകലാശാല, കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021ലെ കൃത്യ ഇന്റർ നാഷണൽ പൊയട്രി ഫെസ്റ്റിവെലിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയുണ്ടായി.'കാണാതായ വാക്കുകള്‍', 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്', 'അന്നു കണ്ട കിളിയുടെ മട്ട്' എന്നീ കവിതാ സമാഹാരങ്ങളും 'മിണ്ടിയും മിണ്ടാതെയും' എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തിന്, 'മൂലൂര്‍ സ്മാരക പുരസ്കാരം', 'അബുദാബി ശക്തി അവാർഡ്', 'ഡോ.നെല്ലിക്കല്‍ മുരളീധരന്‍ സ്മാരക അവാര്‍ഡ്', 'പൂര്‍ണ്ണ ആര്‍ രാമചന്ദ്രന്‍ അവാര്‍ഡ്', 'ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്കാരം' എന്നീ പുരസ്കാരങ്ങളും അന്നു കണ്ട കിളിയുടെ മട്ടിന്, 'ചാത്തന്നൂ മോഹന്‍ സ്മാരക പുരസ്കാരം', 'ബി സി വി സ്മാരരക കാവ്യ പുരസ്കാരം' എന്നീ പുരസ്കാരങ്ങളും കാണാതായ വാക്കുകള്‍ക്ക്, 'വൈലോപ്പിള്ളി പുരസ്കാരം', 'വി ടി കുമാരന്‍ മാസ്റ്റര്‍ പുരസ്കാരം', 'വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്കാരം', 'തിരുനെല്ലൂര്‍ കരുണാകരന്‍ പുരസ്കാരം', 'മൂടാടി ദാമോദരന്‍ സ്മാരക പുരസ്കാരം', 'അനിയാവ സാഹിത്യ പുരസ്കാരം', 'യുവ സാഹിത്യ പുരസ്കാരം', 'കന്യാകുമാരി മലയാള സമാജം പുരസ്കാരം' എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

വീട്ടുപരിസരത്തെ ഏക മാവ്- അസീം താന്നിമൂട് എഴുതിയ കവിത

Veettuparisaratthe Aaka Mavu/ Malayalam Poem, written by Azeem Thannimoodu വീട്ടു പരിസരത്തെ ആ എകമാവ്വീടിനെ സദാ സശ്രദ്ധം നോക്കി നിന്നു.കരിയിലകള്‍ പൊഴിച്ച്സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.വീട്ടുകാരെയെന്തോഓർമ്മപ്പെടുത്തി ഓർമ്മപ്പെടുത്തി...