K. P. Sudheera

കെ.പി. സുധീര: കഥ, നോവൽ, കവിത, ബാലസാഹിത്യം, വിവർത്തനം, യാത്രാവിവരണം തുടങ്ങിയ സാഹിത്യ മേഖലകളിലായി എൺപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഹാർ വിക്രംശില യൂണിവേഴ്‌സിറ്റിയുടെ 'വിദ്യാവചസ്പതി' ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ള സുധീരയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ഉൾപ്പെടെ ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യകഥാസമാഹാരമായ ആകാശചാരികൾക്ക്, യുവസാഹിത്യകാരിക്കുള്ള 'ലളിതാംബിക അന്തർജ്ജനം' അവാർഡ് ലഭിച്ചു. 'മാതൃഭൂമി ഗൃഹലക്ഷ്മി' അവാർഡ്, ദല അവാർഡ്, 'കേസരി ബാലകൃഷ്ണപിള്ള പുരസ്കാരം', 'ജിദ്ദ അരങ്ങ് അവാർഡ്', 'ഉറൂബ് അവാർഡ്' തുടങ്ങിയവ ലഭിച്ചു. 'ഗംഗ' എന്ന നോവൽ ഹിന്ദിയിലേക്കും 'ചോലമരങ്ങളില്ലാത്ത വഴി' തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.കോഴിക്കോട് പുതിയറ സ്വദേശിനി. കോഴിക്കോട് ബി ഇ എം ഗേൾസ്‌ ഹൈസ്കൂൾ, ഗവ. ആർട്സ് & സയൻസ് കോളേജ്, പ്രോവിഡൻസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ജന്തുശാസ്ത്രത്തിൽ ബിരുദം. കേരള ഗ്രാമീണബാങ്കിൽ മാനേജരായിരുന്നു. ഭർത്താവ്: പ്രൊഫഷണൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറും കോഴിക്കോട് പ്രോവിഡന്റ് ഫണ്ട് ഓഫീസ് റിട്ട. സൂപ്രണ്ടുമായിരുന്ന അന്തരിച്ച ടി.എം. രഘുനാഥ്. അസർബെയ്ജാനിൽ ബിസിനസുകാരനായ അമിതും അതുലുമാണ് മക്കൾ.

എം.ടിക്ക്- ഡോ. കെ. പി. സുധീര

എം.ടിക്ക്- ഡോ. കെ. പി. സുധീര ഡോ. കെ. പി. സുധീര 'ആത്മാവിന്റെ അബോധമായ ആഴങ്ങളിൽ നിന്ന് നിരാലംബരായ സ്ത്രീകൾ നിലവിളിക്കുന്നത് ഞങ്ങൾ സ്വപ്നത്തിൽ ദർശിച്ചു. എം.ടി....