Sister Usha George

സിസ്റ്റർ ഉഷാ ജോർജ്: കൊല്ലം കൊടുവിള സ്വദേശിനി. കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ യു. പി.സ്കൂൾ, സി. വി. കുഞ്ഞുരാമൻ മെമ്മോറിയൽ ഹൈസ്കൂൾ ഈസ്റ്റ് കല്ലട എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. ഹിന്ദിയിൽ സാഹിത്യ ആചാര്യ നേടി. 2005-ൽ, റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിൽ നിന്നു മതശാസ്ത്രത്തിൽ ബിരുദാനന്തര ബിരിദം.ഇംഗ്ലീഷിലും ഇറ്റാലിയിലും കവിതകളും കഥകളും എഴുതുന്ന ഉഷാ ജോർജ്, 'സോളോ അമോറിസ് ', 'ഹൃദയ സ്പന്ദനം' എന്നീ കഥാ സമാഹാരങ്ങളും 'പൂനിലാവ്' എന്ന കവിതാ സമാഹാരവും 'ചിന്തയുടെ ചിന്തേരുകൾ' എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.29 വർഷമായി ഇറ്റലിയിൽ സേവനം ചെയ്യുന്നു. മാതാപിതാക്കൾ: കെ. പി. ജോർജ് വിളയിൽതാഴത്തു, മേഴ്‌സി ജോർജ് പ്ലാമുട്ടിൽ.