Hana Catherine Mullens writting-AI illustration by Surya

കാതറൈൻ ഹന്നാ മുള്ളൻസ്:

ആദ്യത്തെ ഇന്ത്യൻ നോവലിസ്റ്റ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യൻ മിഷണറി പ്രവർത്തക. സ്വീഡിഷ് വംശജയായ കാതറൈൻ എന്ന ഹന കാതറീൻ മുള്ളൻസ് 1826 ജൂലൈ 1നു കൽക്കത്തയിൽ ഒരു ലണ്ടൻ മിഷണറി കുടുംബത്തിൽ ജനിച്ചു. 1861 നവംബർ 21ന് ഉദരസംബന്ധമായ കുടൽരോഗത്താൽ കൽക്കത്തയിൽവെച്ച് അന്തരിച്ചു.

ആദ്യ കൃതി, 1852ൽ പ്രസിദ്ധീകരിച്ച ‘ഫുൽമാനി ഓ കരുണാർ ബിബരൺ’ എന്ന നോവൽ. ബംഗ്ളായിൽ(ബംഗാളി ഭാഷ) എഴുതിയ, ഈ ബംഗാളിലെ ആദ്യ നോവലായ ഈ കൃതി ഇന്ത്യയിലെതന്നെ ആദ്യത്തെ നോവലാണ്.

ഇംഗ്ലീഷിലേക്കും മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പന്ത്രണ്ടോളം ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട ഈ നോവൽ മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ നോവലും ആദ്യത്തെ മൊഴിമാറ്റ നോവലുംകൂടിയാണ്. റവ. 1858ൽ ജോസഫ് പീറ്റ് ആണ്, ‘PHULMANI AND KARUNA’ എന്ന ഇംഗ്ലീഷ് ടൈറ്റിലിൽ മലയാളത്തിലേക്ക് ഈ കൃതി പരിഭാഷപ്പെടുത്തിയത്. 1989ൽ, ‘ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ’ എന്ന പേരിൽ ഡി. സി. ബുക്ക്സും 2013ൽ ചിന്ത പബ്ലിക്കേഷനും ഈ കൃതി പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.

ഫുൽമോനി ഓ കരുണാർ ബിബരണിനു ശേഷം, ജീവിച്ചിരിക്കെ മറ്റൊരു കൃതിയും പ്രസിദ്ധീകരിച്ചിട്ടില്ല. മരണാന്തരം, 1867ൽ ‘Life by the Ganges, or Faith and victory’, 1885ൽ Faith and Victory: A Story of the Progress of Christianity in Bengal, 1915ൽ Prasanna And Kamini എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും ‘മിസിസ്സ് മുള്ളൻസ്’ എന്ന പേരിൽ അവരുടെ കുടുംബം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മിഷണറി പ്രവർത്തകനായിരുന്ന റവ. അൽഫോൺസ്, ഹന ഹെർക്ലോട്ട്സ് എന്നിവരാണു മാതാപിതാക്കൾ. മിഷണറി പ്രവർത്തകനും എഴുത്തുകാരനും കൊൽക്കത്തയിലെ ഭവാനിപൂർ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂപ്രണ്ടന്റും ആയിരുന്ന റവ. ഡോ. ജോസഫ് മുളൻസ് ആണു ഭർത്താവ്. ആലീസ് മറിയ മുളൻസ്, ഇലിയറ്റ് മുളൻസ്, കെന്നത്ത് മുളൻസ്, ലൂസി രാംസായ് മുളൻസ് എന്നിവരാണു മക്കൾ.

Read Also  വിനോദ് കുമാർ ശുക്ല

■■■

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹