Pranayatthinte Guruthwakarshanam AI illustration by Surya for the poem of Gravity of Love written by Rahul Radhakrishnan

പ്രണയത്തിന്റെ ഗുരുത്വാകർഷണം

കാശത്തുനിന്നും
ഒരു നക്ഷത്രധൂളിപോലെ, ഞാൻ
പ്രണയത്തിന്റെ സമുദ്രപ്പരപ്പിലേക്കു
വീഴുന്നു.

എനിക്കു മനസ്സിലായതുപോലെ,
പ്രണയത്തിനു ഗുരുത്വാകർഷണമുണ്ട്.

ശരത്കാല ഇലകൾ പോലെയത്,
നിന്നിലേക്കു വീഴാനെന്നെ പ്രേരിപ്പിക്കുന്നു.
പക്ഷെ, എന്നിൽ വസന്തകാലമാണ്;
നിനക്കുള്ള പൂക്കൾക്കുവേണ്ടിയുള്ളത്.

എന്നോടു പറയൂ പ്രിയേ,
ഏതു പൂവായിരിക്കും നീ പറിക്കുക?;
നീ പറിക്കുന്ന ഓരോ പൂവിലും
എന്റെ ഹൃദയം ഉണ്ടാകും!

നിനക്കു ഞാനെന്റെ കൈ നീട്ടുമ്പോൾ
നീയെന്നെ നിന്നോടൊപ്പം കൊണ്ടുപോകൂ…

ഞാൻ വീണ്ടും വീണ്ടും വീഴുകയാണ്,
നക്ഷത്രധൂളികൾപോലെ,
അജ്ഞാത ആകാശങ്ങളിൽ നിന്ന്,
പ്രണയത്തിന്റെ മടിയിലേക്ക്…

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

Read Also  അലഞ്ഞു തിരിയുന്ന പറവകൾ/അബ്ദുള്ള പേരാമ്പ്ര പരിഭാഷപ്പെടുത്തിയ, രബീന്ദ്രനാഥ് ടാഗോറിന്റെ സ്‌ട്രേ ബേർഡ്സിലെ അഞ്ച് ചെറുക്കവിതകൾ/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Latest Posts