രാജൻ കൈലാസ്: ആലപ്പുഴ മാവേലിക്കര വള്ളികുന്നം സ്വദേശി. ‘അകം കാഴ്ചകൾ’, ‘ബുൾഡോസറുകളുടെ വഴി’, ‘ഒറ്റയിലത്തണൽ’, ‘മാവു പൂക്കാത്ത കാലം’ എന്നീ മലയാള കവിതാ സമാഹാരങ്ങളും ‘ഷെയ്ഡ് ഓഫ് എ സിംഗിൾ ലീഫ്’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുൾഡോസറുകളുടെ വഴി എന്ന കൃതിക്ക്, ‘ഡോ. കെ. ദാമോദരൻ കവിതാ പുരസ്‌കാരം’, ഒറ്റയിലത്തണൽ എന്ന കൃതിക്ക്, ‘മലയാളം മിഷൻ പ്രവാസി സാഹിത്യ പുരസ്‌കാരം’, ‘എൻ. ടി. ചന്ദ്രസേനൻ പ്രതിഭാ പുരസ്കാരം’, മാവു പൂക്കാത്ത കാലം എന്ന കൃതിക്ക്, ‘ലീലാമേനോൻ കവിതാ പുരസ്കാരം’, ‘ഡി.വിനയചന്ദ്രൻ കവിതാപുരസ്കാരം’, ‘ഫൊക്കാനാ സാഹിത്യ പുരസ്കാരം’ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ രാജൻ കൈലാസിനു ലഭിച്ചിട്ടുണ്ട്.
1956ൽ ജനനം. 37 വർഷ സർവീസിനുശേഷം, 2014ൽ ഫെഡറൽ ബാങ്കിൽ നിന്നും സ്വയം വിരമിച്ചു. ഭാര്യ: ലക്ഷ്മി. മകൾ, ഡോ. ഗംഗ കൈലാസ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്. മകൻ, ഡോ. ഗണേഷ് കൈലാസ്, UX റിസർച്ചർ.
■■■
* രാജൻ കൈലാസ് കവിത, ബുൾഡോസറുകളുടെ വഴി