Snehithan-Asha B

മുറി അടച്ചിടണമെന്ന്,

ഇടക്കെല്ലാം

സ്നേഹിതൻ എന്നോട് പറയും.
അപ്പോൾ തന്നെ
പ്രത്യേകമായ ഒരു താഴും
താക്കോലും കൊണ്ട്
മുറി പൂട്ടപ്പെടും.
തനിക്കു മുന്നിൽ മാത്രം
മുറി അടച്ചതിൽ
സ്നേഹിതൻ എന്നോട് വഴക്കിടും.
എനിക്കും മുറിക്കും ഇടയിൽ
അയാൾ മാത്രമേ ഉള്ളൂ എന്ന്
ഞാൻ എങ്ങനെയാണ്
അയാളോട് പറയുക?
മാത്രമല്ല,
എനിക്ക് സ്വന്തമായി മുറി
ഇല്ലല്ലോ എന്ന്
അയാളെ എങ്ങനെ
മനസ്സിലാക്കിക്കും?

...