ശ്രീകണ്ഠന്‍ കരിക്കകം: തിരുവനന്തപുരം വഞ്ചിയൂര്‍ മുളവന കരിക്കകം സ്വദേശി. സംസ്ഥാന മണ്ണ് സംരക്ഷണ മണ്ണ് പര്യവേഷണ വകുപ്പിൽ ഉദ്ദ്യോഗം. മലയാള സാഹിത്യത്തില്‍ ബിരുദം. ഡോക്യുമെന്റെറി രചയിതാവ്, സംവിധായകൻ.
1993ൽ, ഇരുപതാം വയസ്സില്‍ കൗമുദി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ഇരുളും വെളിച്ചവും’ എന്ന കഥയിലൂടെ സാഹിത്യരംഗത്തു തുടക്കം കുറിച്ചു. 1995മുതൽ ആകാശവാണിയില്‍ ‘പ്രഭാതഭേരി’ ഉള്‍പ്പെടെ പരിപാടികൾ അവതരിപ്പിച്ചു. ‘മണ്ണ് ജല സംരക്ഷണം – ജീവൻ്റെ ആധാരം’, ‘എം.വി.ആർ. കാൻസർ സെൻ്റെർ’, ‘മിൽമയുടെ ധവളവിപ്ലവം’, ‘ആർ. രാമചന്ദ്രൻ നായർ എന്ന കർമയോഗി’, ‘സിസ്റ്റർ മൈഥിലി’ തുടങ്ങി നിരവധി ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്. മികച്ച ഡോക്യുമെന്റെറിക്കുള്ള ‘ആകാശവാണി ദേശീയ ഡോക്യുമെന്റെറി പുരസ്കാരം’ ലഭിച്ചിട്ടുണ്ട്.
‘തീപ്പാട്ട്’, ‘അ’, ‘പപ്പാതി’, ‘സെയിന്റ് കൊറോണ’ എന്നീ നോവലുകളും ‘വേതാളം വല നെയ്യുന്നു’, ‘കടൽ ഹൃദയം’, ‘നഗരത്തിലെ സാമ്പാറ് കലങ്ങൾ’, ‘ഒബാമയുടെ പച്ചബട്ടൻ’, ‘പലായനങ്ങളിലെ മുതലകൾ’, ‘അങ്കണവാടി’, ‘ഗബ്രിയേല്‍ അഥവാ രാമന്‍പിള്ള മാര്‍ക്വിസ്, സ്വച്ഛഭവനം’ എന്നീ ചെറുകഥാസമാഹാരങ്ങളും ‘തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത്’ എന്ന അനുഭവം, ഓര്‍മ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. സുകുമാർ അഴിക്കോട് തത്വമസി കഥാ പുരസകാരം’, ‘വൈക്കം ചന്ദ്രശേഖർ സാഹിത്യ പുരസകാരം’, ‘എൻ. കുമാരി ചെറുകഥാ പുരസകാരം’, ‘അബുദാബി ശക്തി പുരസകാരം’, ‘കലാകൗമുദി കഥാ പുരസകാരം’, ‘എച്ച് & സി. ബുക്ക്സ് നോവൽ പുരസകാരം’, തലയോലപ്പറമ്പ് മുദ്ര കള്‍ച്ചറല്‍ ആന്റ് ആർട്സ്സ് സൊസൈറ്റിയുടെ ‘ബഷീര്‍ സ്മാരക ചെറുകഥാ പുരസകാരം’, കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് ‘സുരേന്ദ്രൻ സ്മാരക ചെറുകഥാ പുരസകാരം’, റിയാദ് മലയാളി അസോസിയേഷന്റെ ‘ചെരാത് കഥാ പുരസകാരം’, സാഹിതീയം ‘തകഴി സ്മാരക ചെറുകഥാ പുരസകാരം’ എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഷീജ. മക്കള്‍: ശ്രീലക്ഷ്മി, തീര്‍ത്ഥ.
■■■