
സ്റ്റെല്ല മാത്യു: വയനാട് പള്ളിക്കുന്നാണ് സ്വദേശി. മാന്തവാടി കണിയാരം ഫാ.ജി.കെ.എം. ഹൈസ്കൂളിൽ അധ്യാപിക. ‘എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു’, ‘ഒരാൾക്കുള്ള മൂന്ന് ചായകൾ’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു’ എന്ന പ്രഥമ കവിതാ സമാഹാരത്തിന്, ‘കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം’, ‘സമദർശന സാഹിത്യ പുരസ്കാരം’, സാഹിതിയുടെ ‘നവ കവിത പുരസ്കാരം’, ‘ഒലി ബുക്സ് അവാർഡ്’, ‘എസ്.കെ.പൊറ്റക്കാട് കവിതാ പുരസ്കാരം’ എന്നിവയും കവിതകൾക്ക്, ‘എൻ.വി.ഭാസ്ക്കരൻ സ്മാരക പുരസ്കാരം’, ‘ലെനിൻ ഇറാനി സ്മാരക പുരസ്കാരം’, വിദ്യാരംഗത്തിൻ്റെ ‘സുഹ്റ പടിപ്പുര സ്മാരക പുരസ്കാരം’, ‘വ്യാപാര കേരളം പുരസ്ക്കാരം’, ‘പനമുടിത്തെയ്യം’ എന്ന കവിതയ്ക്ക്, മതിലകം കനിവ് ട്രസ്റ്റിന്റെ ‘കനിവ് ഒറ്റക്കവിതാപുരസ്കാരം’ തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. ‘ഭൂമിയിലിരുന്ത് കനവ് വാസിക്കും ഒരുവർ’ എന്ന പേരിൽ, ‘എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു’ തമിഴിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.