തണുപ്പിന്റെ ദേവൻറെ

പല്ലുകളോ
കൂട്ടിയിടിച്ച് തളർന്നിരിക്കുന്നു.

അടിയന്തിര മന്ത്രിസഭായോഗം ചേർന്നു.
30 കണ്ടെയ്നർ ചെസ്റ്റ്നട്ട് തടി ഇറക്കുമതി ചെയ്യാനുള്ള
ഉത്തരവ് ഇറങ്ങി.

തന്തൂരി അടുപ്പിൽ കൽക്കരിക്കൊപ്പം
ഉറഞ്ഞു തുള്ളാൻ ഉത്തമമത്രേ.

കൊടുംചൂട്,
സൂര്യദേവൻ വിയർത്തൊഴുകി.

അടിയന്തിര മന്ത്രിസഭായോഗം.
പൊതുശ്മശാന ഉപയോഗത്തിനുള്ള
നികുതി നിരക്ക് 30% ആക്കി.

ജനമൊടുങ്ങുമ്പോൾ,
ഉപഭോഗമിടിയുമ്പോൾ,
ബുദ്ധിമാനായ ഭരണാധികാരി
വേറെന്തു ചെയ്യാൻ?