എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

റിമ കല്ലിങ്കൽ: വിവാഹം ഒരു ട്രാപ്പ്. അത് പുരുഷന്മാർക്കു വേണ്ടിയുള്ള സിസ്റ്റം; വിവാഹശേഷമാണ് തിരിച്ചറിവ് ഉണ്ടായത്.

ദോഷൈകദൃക്ക്:

ജനനവും പുരുഷനു വേണ്ടിയുള്ള ഒരു ട്രാപ്പ് ആണെന്ന തിരിച്ചറിവ് അടുത്ത ഇന്റർവ്യൂവിൽ പ്രതീക്ഷിക്കുന്നു…

Oru Kallyana Trap Kathanakatha-Rima Kallingal-Aashiq Abu-Express dialogues-AI Caricature-Vocal Circus-Doshaikadrikku

പിൻകുറിപ്പ് :

വിവാഹം ഒരു ട്രാപ്പ് ആണെന്നും പുരുഷന്മാർക്കു വേണ്ടിയുള്ള സിസ്റ്റമാണ് അതെന്നും നടി റിമ കല്ലിങ്കൽ. വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ‘എക്സ്പ്രസ്സ് ഡയലോഗ്സ്’ എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേയാണ്, റിമ ഇപ്രകാരം അഭിപ്രായപ്പെട്ടത്. തനിക്കു വിവാഹം കഴിക്കാൻ പ്ലാൻ ഇല്ലായിരുന്നുവെന്നും പാരന്റ്സിന്റെ സമാധാനത്തിനു വേണ്ടിയാണ് കഴിച്ചതെന്നും അതിനുശേഷമാണ് ഈയൊരു തിരിച്ചറിവ് ഉണ്ടായതെന്നും റിമ കൂട്ടിച്ചേർത്തു.

വിവാഹം ജീവിതത്തിലേക്കു പുതിയതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ലെന്നും അതു കാരണം നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും റിമ ചൂണ്ടിക്കാട്ടി. ‘ആഷിഖും താനും മുൻപു പ്രേമിച്ചിരുന്നതിനേക്കാൾ സുന്ദരമായിട്ടാണ് ഇപ്പോൾ പ്രേമിക്കുന്നത്. അതിന്, വിവാഹത്തിന്റെ ആവശ്യമില്ല എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. പാരന്റ്സിന് സമാധാനം ആകുമല്ലോ എന്ന് കരുതി നമ്മൾ ഒരു ഒപ്പിടും. അതൊരു ഒപ്പ് മാത്രമാണെന്നാണ് നമ്മൾ കരുതുന്നത്. പക്ഷെ അതൊരു ട്രാപ്പ് ആണ്. സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന ചില കണ്ടീഷനിംഗുകളും അതോടൊപ്പം വരുന്നുണ്ട്.’ എന്നും റിമ പറയുന്നു.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Latest Posts