എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

എസ്തർ അനിൽ: ഡെല്ലിയിലെ ആളുകൾ കണ്ണിൽ നോക്കിയല്ല; ‘ഇവിടെ’ നോക്കിയാണ് സംസാരിക്കുക.

ദോഷൈകദൃക്ക്:

അല്ലേലും, അതങ്ങനല്ല്യോ എസ്തറേ… ആളുകളുടെ ‘നെഞ്ചിടിപ്പ്’ അറിഞ്ഞുവേണ്ടേ അടുക്കാൻ…

Oru Esther Nenchidippu-Esther Anil-AI Caricature-Vocal Circus-Doshaikadrikku

പിൻകുറിപ്പ് :

തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലമാണ് ഡെല്ലിയെന്നും പക്ഷെ, അവിടത്തെ ആളുകൾ കണ്ണിൽ നോക്കിയല്ല, നെഞ്ചിൽ നോക്കിയാണ് സംസാരിക്കുക എന്നും ദൃശ്യം ഫെയിം എസ്തർ അനിൽ, പിങ്ക് പോഡ്കാസ്റ്റ് യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞത്, സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് ഇടയാക്കി.

രണ്ട് കൈകൾകൊണ്ടും നെഞ്ചിന്റെ ഭാഗത്തെ പോയിന്റ് ചെയ്തുകൊണ്ട്, അവർ ഇവിടെ നോക്കിയാണ് സംസാരിക്കുക എന്നാണ് എസ്തർ പറഞ്ഞത്. എന്നാൽ, അതിൽ തനിക്കു അസ്വാഭാവികത തോന്നിയില്ലെന്നും എസ്തർ.
“ഹാ ഭയ്യാ… ബോലീ… അപ്പോൾ അവർ ഇങ്ങനെ നോക്കിയാകും മിണ്ടുന്നേ(തല താഴ്ത്തി, നെഞ്ചിലേക്ക് നോക്കുന്ന ആംഗ്യം കാണിച്ച്, ചിരിച്ചുകൊണ്ട് എസ്തർ). വെരി ക്യൂട്ട് പീപ്പിൾ നൊ. അപ്പോൾ അതൊക്കെ നമ്മളങ്ങനെ… ആ… അവരിങ്ങനെയാണ് ഞാനങ്ങനെയാണ് എന്നുള്ള തരത്തിൽ ഇരുന്നു.”

ഇന്ത്യയിൽ പലയിടത്തും ഒറ്റയ്ക്കു യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന എസ്തർ, ദില്ലിയിലെ ഓഖ്‌ലയിൽ ഒരു മാസം ചെലവഴിച്ച അനുഭവം പങ്കുവെയ്ക്കുന്നതിനിടയിലാണ്, അവിടത്തെ ആളുകളുടെ പെരുമാറ്റത്തിൽ രസകരമായി തോന്നിയ ഈ സംഭവം വിവരിച്ചത്.

എന്നാൽ, ഡൽഹിയിൽ താമസിക്കുന്നതും വർഷങ്ങളോളം താമസിച്ചിരുന്നതുമായ സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേർ എസ്തറിന്റെ ഈ തുറന്നു പറച്ചലിൽ അന്തംവിട്ടു നില്ക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ.

‘ഇതെപ്പോ… ഞാനറിഞ്ഞില്ലല്ലോ കുട്ടീ ഇങ്ങനെയൊന്നും ഇതുവരെ…’ എന്ന രീതിയിലുള്ള കമന്റുകളാണ് അവിടെ താമസിക്കുന്ന മലയാളി വീട്ടമ്മമാർ കൂടുതലും ചോദിക്കുന്നത്.

‘ഡൽഹിയിലൊക്കെ പലരും നെഞ്ചത്തു ബാഗ് തൂക്കിയ പോകുന്നത്.. ഇനി പോകുമ്പോ ഒരു ബാഗ് നെഞ്ചത്തു തൂക്കിക്കോ….’ എന്നാണ് ഒരാളുടെ ഉപദേശം. ‘കാണിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലെ നോക്കാനും വേണ്ടേ സ്വാതന്ത്ര്യം….’ എന്നു സംശയിക്കുന്നവരും ‘നെഞ്ചു തുറന്നിട്ടിരുന്നാൽ ഡൽഹിയിൽ അല്ല കേരളത്തിൽ ആയാലും അങ്ങോട്ട്‌ മാത്രമേ നോക്കൂ…’ എന്നു പറയുന്നവരും കുറവല്ല. എസ്തറിന്റെ, മാറ് ഉൾപ്പെടെ ശരീരഭാഗങ്ങൾ ആവശ്യത്തിലധികം അനാവൃതമാക്കിയുള്ള ഫോട്ടോ ഷൂട്ടുകളും ബിക്കിനി ഫോട്ടോളും മറ്റും ചൂണ്ടിക്കാണിച്ചാണ് ആരാധകർ എസ്തറിന്റെ ഈ അഭിപ്രായപ്രകടനത്തിനെതിരെ പ്രതികരിക്കുന്നത്.

Read Also  പ്രണയാത്മകം/രജനി മാധവിക്കുട്ടി എഴുതിയ കവിത/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

അതേസമയം, തൊഴിൽപരവും കുടുംബപരവുമായ ധാരാളം വിശേഷങ്ങളും തന്റെ മറ്റ് അഭിരുചികളും വളരെ രസകരമായി അഭിമുഖത്തിൽ എസ്തർ പറയുന്നുണ്ടെങ്കിലും ‘ഡൽഹിയിലെ കുറുക്കൻ കണ്ണുകൾ പോലെ, മലയാളികളുടെ കണ്ണുകളും എസ്തറിന്റെ നെഞ്ചിൻക്കൂട്ടിലേക്കു തന്നെ’ എന്ന വിമർശനങ്ങളുമായി എസ്തർ അനുകൂലികളും പ്രതിരോധത്തിന് ഇറങ്ങിയിട്ടുണ്ട്.

തൊടുപുഴയിൽ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിലും വേഷമിടുന്ന എസ്തർ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് ഇപ്പോൾ.

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹