Malayalam poem-Bulldozer by Dr. L. Thomaskutty

ബുൾഡോസർ

ഴു ലോകവും
ഏഴു കടലും
കടന്ന്
പതിനാലാം രാവിൽ
ഒരു ഗ്രന്ഥം
തിരിതെളിച്ചുണർന്നു
പ്രത്യാശയുടെ
മേഘങ്ങൾ
ഉദയഗിരിയോളം
കിരണമയച്ചു.

കട്ടികുറഞ്ഞ
ഭൂത മൂടുപടം
കൂട്ടുകൂടി
എഴുപത്താറ് വയസ്സുള്ള
ശകടാസുരനായി
പിന്നാലെയെത്തി

കിത്താബിന്റെ
ഇതളുകളിൽ
ഉരുണ്ടു കയറി
അരച്ചു മെതിച്ചു
പൂവും ഇലയും പുലരികളും
മഹാ ദുഃഖത്തിൽ
മനമുരുകി.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  ഹിരൺ ദാസ് മുരളി(റാപ്പർ വേടൻ)