AI illustration by Surya for the Malayalam poem Ullile Theertham by Unnikrishnan Keechery

ഉള്ളിലെ തീർത്ഥം

ബുദ്ധൻ പറഞ്ഞു:
ദുഃഖം അറിയുക,
വേർപെടുത്തുക.
ശ്വാസത്തിൽ അഭയമുണ്ട്,
നിശ്ശബ്ദതയിൽ വെളിച്ചവും.

റൂമി പ്രേമനദിയിൽ
നീന്തിക്കൊണ്ട് പറഞ്ഞു:
നീ തിരയുന്നത്
നിന്നെത്തന്നെയാണ്.

ഷോ ചിരിച്ചു,
ധ്യാനത്തെ പൊട്ടിച്ചിരിയാക്കി.
ഇവിടെ, ഇപ്പോൾ മാത്രം സത്യം.
കഴിഞ്ഞതും
വരാനിരിക്കുന്നതും കഥ.

കാളിദാസൻ
മേഘത്തെ ദൂതനാക്കി.
വിരഹത്തിലും
ശൃംഗാരത്തിലും
പ്രകൃതി പൂവണിഞ്ഞു.

നാലുപേരും നാലു വഴികൾ;
ഒരു തീരത്തേക്ക് ഒഴുകുന്നു.
ഒന്ന് മൗനം;
മറ്റൊന്ന് പ്രണയഗീതം.
ഒന്ന് ഉണർവ്;
മറ്റൊന്ന് കാവ്യലഹരി.

എല്ലാം ചേരുമ്പോൾ,
ഉള്ളിലൊരു പൗർണ്ണമി.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  അന്ധകാര ചക്രവാളം/ജയപ്രകാശ് എറവ് എഴുതിയ കവിത