Published on July 11, 2026

ഒരു സൗഹൃദത്തിന്റെ അന്ത്യം
ഒരു എൻ മോഹനൻ കഥ പോലെ,
സ്വച്ഛന്ദമായിരുന്നു അത്.
ഒരാളും അറിയാതെ,
അവളും;
എന്തിന്, താൻ പോലും…
പൊള്ളുന്ന ഒരു നട്ടുച്ചയ്ക്ക്
അയ്യപ്പണ്ണനെത്തി.
എ. അയ്യപ്പൻ;
അശ്വാരൂഢൻ.
* ചങ്കിൽ
അമ്പ് തറയ്ക്കുന്നതാണത്രേ
പ്രേമത്തിൻ്റെ ചിഹ്നം.
പിന്നെ ഒന്നും നോക്കിയില്ല.
വില്ല് കുലച്ചു.
(സെൽ ഫോണെടുത്തു.)
Who has filled your eyes
with the magic
that turns a person
into a flower in a moment?
While looking,
while looking,
you have become
a deer,
a peacock,
a fish…….
I love you…
ശരം തൊടുത്തു.
(മെസേജ് അയച്ചു.)
– മിസൈലിനേക്കാൾ പ്രഹരശേഷി
മെസേജിനുണ്ട്.-
അപ്പുറത്ത്
നിശബ്ദ നിമിഷങ്ങൾ…
ദിവസങ്ങൾ…
മാസങ്ങൾ…
അനന്തമായ മൗനം.
അങ്ങനെയാണ്,
ആ സൗഹൃദം പൊളിഞ്ഞത്.
* എ. അയ്യപ്പൻ്റെ ‘ചിരഞ്ജീവി’ എന്ന കവിതയിലെ വരികൾ.








