Published on: February 23, 2025
മാധ്യമം കാർട്ടൂണിസ്റ്റ് വി. ആർ. രാഗേഷിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരം
കേരള ലളിതകലാ അക്കാദമിയുടെ 2023 – 24 ലെ കാര്‍ട്ടൂണ്‍ അവാർഡിന് മാധ്യമം കാർട്ടൂണിസ്റ്റ് വി. ആർ. രാഗേഷ് അർഹനായി. മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച രാഗേഷിന്റെ ‘ഹേ റാം’, ‘ബുള്‍ഡോസറൈസേഷന്‍ ഓഫ് എഡ്യൂക്കേഷന്‍’, എന്നിവയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 50,000 രൂപയും ബഹുമതി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2018ൽ, സംസ്ഥാന സർക്കാരിന്റെ കാർട്ടൂൺ അവാർഡ് രാഗേഷിന്റെ ‘ഗാന്ധി@150’ എന്ന കാർട്ടൂൺ നേടിയിരുന്നു.
‘വി. ആർ. രാഗേഷിന്റെ കാർട്ടൂണുകൾ’ എന്ന പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018ൽ ഇറങ്ങിയ, 216 പേജുകളുള്ള ഈ സമാഹാരം മലയാളത്തിലെ ആദ്യത്തെ അച്ചടിച്ച മുഴുവർണ കാർട്ടൂൺ ഗ്രന്ഥമാണ്. സൈകതം ബുക്സ് ആണ് പ്രസാധകർ.
കണ്ണൂർ കരുവൻചാൽ മീമ്പറ്റി സ്വദേശിയാണ് രാഗേഷ്. അച്ഛൻ: വി.വി രാമചന്ദ്രൻ. അമ്മ: കെ. യശോദ. ഭാര്യ: സജ്ന. മക്കൾ: ഋതുബാല, നിലാമിഴി.









