

പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ബ്രിട്ടീഷ് കവിയാണ് ആർതർ ക്ലാർക് കെന്നഡി(1857–1926). അദ്ദേഹത്തിന്റെ മാസ്റ്റർ പീസായി അറിയപ്പെടുന്ന കവിതാ സമാഹാരമാണ്, പിക്ചേഴ്സ് ഇൻ റൈമ് (Pictures in Rhyme). 1891ലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ സമാഹാരത്തിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച കവിതായാണ് ‘ലാ മാർക്യുസെ ഡി പോംപറ്റൂർ.’ ഫ്രഞ്ച് രാജാവ് ലൂയി പതിനഞ്ചാമന്റെ കാമുകിമാരിൽ, രാജാവിനുമേൽ ഏറ്റവും കൂടുതൽ സ്വാധീനമുണ്ടായിരുന്ന പോംപറ്റൂറിനെ പ്രതിപാദിക്കുന്നതാണ് ഈ കവിത.
1894ൽ പുറത്തിറങ്ങിയ ഇറോട്ടിക്ക(Erotica) ലൈംഗികതയിലൂന്നിയ കവിതകളുടെയും ചെറുകഥകളുടെയും സംയുകത സമാഹാരമാണ്. തുടക്കത്തിൽ, ഈ കൃതിയിലെ അതിരുകടന്ന ലൈംഗികത നിശിത വിമർശനങ്ങൾക്ക് ഇരയാക്കപ്പെട്ടെങ്കിലും അധികം താമസിയാതെ തന്നെ പാശ്ചാത്യ സാഹിത്യ സമൂഹത്തിന് ഈ കൃതിയുടെ സാഹിത്യ-സാംസ്കാരിക പ്രാധാന്യത്തെ അംഗീകരിക്കേണ്ടതായും വന്നു. ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ പണ്ഡിതന്മാർ ഇതിനെ വിപ്ലവകരമായ കൃതിയെന്നു വിശേഷിപ്പിച്ചു.
1881ൽ പുറത്തിറങ്ങിയ ലോറൽ ലീവ്സ്(Laurel Leaves), 1899ലെ അവെഞ്ച്, ആൻഡ് അദർ വേർഴ്സെസ്(Avenged, and Other Verses) തുടങ്ങിയവയാണ് പ്രധാനപ്പെട്ട മറ്റു സമാഹാരങ്ങൾ.