M. Gokuldas

എം. ഗോകുൽദാസ്: മയ്യഴി സ്വദേശി. 'ഒരൊഴിഞ്ഞസ്ഥലം' എന്ന കഥാ സമാഹാരമാണ് ആദ്യ കൃതി.മലയാള സാഹിത്യത്തിൽ ആധുനികതയുടെ പുതുവഴികൾ വെട്ടിത്തുറക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച പ്രവാസി എഴുത്തുകാരുടെ സർഗ്ഗാത്മക ജീവിതവും അനുഭവങ്ങളും ആവിഷ്കരിക്കുന്ന 'എഴുത്തുകാരുടെ നഗരം' എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരം 2011ൽ പുറത്തിറക്കി. പ്രവാസ സാഹിത്യകാരന്മാരെയും അവരുടെ പ്രവാസക്കാല അനുഭവങ്ങളെയും ആസ്പദമാക്കി മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ ഓർമ്മക്കുറിപ്പ് സമാഹാരമായി ഇത് കരുതപ്പെടുന്നു.സച്ചിദാനന്ദൻ, എം. മുകുന്ദൻ, ആനന്ദ്, കാക്കനാടൻ, സേതു, പുനത്തിൽ, സി. രാധാകൃഷ്ണൻ, കെ. ജയകുമാർ, എം. എ. റഹ്മാൻ, ബാബുഭരദ്വാജ്, ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, ഇ. ഹരികുമാർ, വൈശാഖൻ, അഷിത, ശത്രുഘ്നൻ, അഷ്ടമൂർത്തി, അയ്മനം ജോൺ, വി. എസ്. അനിൽകുമാർ, വി. ബി. ജ്യോതിരാജ്, ബാലകൃഷ്ണൻ, മാനസി, പി. കെ. പാറക്കടവ്, പി. എ. ദിവാകരൻ, എം. ചന്ദ്രശേഖരൻ, ഡോ. അകവൂർ നാരായണൻ, പി. എൻ. വിജയൻ എന്നിവരുടെ ഓർമ്മകളാണ് ഇതിൽ പങ്കുവെയ്ക്കുന്നത്.കടലിന്റെ വഴികൾ (കഥകള്‍), മഴപെയ്യുമ്പോള്‍ (ഓർമ്മകൾ), എം. മുകുന്ദൻ എഴുത്തു ജീവിതം കഥകൾ (ജീവചരിത്രം), സേതു എഴുത്തു ജീവിതം കഥകൾ(ജീവചരിത്രം), യൂ.എ.ഖാദർ എഴുത്തു ജീവിതം കഥകൾ(ജീവചരിത്രം), എം ടി കാലം കല കഥ (സമാഹകരണം) എന്നിവയാണ് മറ്റു പ്രധാന കൃതികൾ. ദൂരദർശനുവേണ്ടി പ്രശസ്ത എഴുത്തുകാരുമായുള്ള അഭിമുഖങ്ങളും അന്തരിച്ച ചലച്ചിത്രപ്രതിഭകളുടെ സ്മൃതി ചിത്രങ്ങൾക്ക് സ്ക്രിപ്റ്റുകളും എഴുതിയിട്ടുണ്ട്.