V. K. Reena

വി. കെ. റീന: കണ്ണൂർ തലശ്ശേരി ധർമ്മടം സ്വദേശിനി. കൂത്തുപറമ്പിൽ സ്ഥിരതാമസം. ഗണിതശാസ്ത്രാധ്യാപിക. സാംസ്‌കാരികപ്രവർത്തക. ആകാശവാണി സാഹിത്യ രംഗത്തിൽ കഥകൾ അവതരിപ്പിക്കുന്നു.'നർമ്മദ' എന്ന നോവലും 'സാക്ഷയില്ലാത്ത വാതിലുകൾ', 'മറന്നുവെച്ച വരികൾ', 'പെരുമഴയിൽ ഒരു പെൺകുട്ടി', 'നാരകത്തില' എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശാഭിമാനി 'ഗ്രാമശ്രീ സുവർണ്ണ പുരസ്‌കാരം', കൂത്തുപറമ്പ്‌ മലയാള കലാനിലയം 'പ്രതിഭ പുരസ്‌കാരം' തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഭർത്താവ്: രവീന്ദ്രൻ എ. മക്കൾ: ഹിമാവൈദ്യർ(ജേർണലിസ്റ്റ്), മേഘാവൈദ്യർ(അദ്ധ്യാപിക). മരുമകൻ: രാഹുൽപ്രീത് (ജേർണലിസ്റ്റ്, ഗൾഫ് ന്യൂസ്‌). പേരമകൾ: ഇതൾ.