Vishnu Pakalkkuri

വിഷ്ണു പകൽക്കുറി: കൊല്ലം ചടയമംഗലം സ്വദേശം. തിരുവനന്തപുരം പള്ളിക്കൽ പകൽക്കുറിയിൽ താമസം. ബി.എ. ബിരുദധാരി. ദുബായിൽ ജോലി. എ.അയ്യപ്പൻ സ്മാരക പുരസ്കാരം, ബുക്ക് കഫേ സാഹിത്യ പുരസ്‌കാരം, മലയാളം സാഹിത്യ ചർച്ചാവേദി പുരസ്കാരം, ദേശീയ മലയാളവേദി സംസ്ഥാന പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.മുറിവുതുന്നിയ ആകാശം, അപഥസഞ്ചാരിയുടെ പുലയാട്ട്, ഭാര്യ ഒരു ദുർമന്ത്രവാദിനി എന്നീ കവിതാസമാഹാരങ്ങളും ചക്കപ്പോര് എന്ന രണ്ട് നോവലെറ്റുകളുടെ ആദ്യ കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. 'കേരള ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയ മാജിക് വേഡ്സ്',' റിപ്പബ്ലിക് ഓഫ് പോയട്രി 2024 ലോക കവിത' തുടങ്ങിയ നിരവധി കളക്ഷനുകളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചുവന്ന് ചുവന്ന് / വിഷ്ണു പകൽക്കുറി എഴുതിയ കവിത

Chuvannu Chuvannu/Malayalam poem written by Vishnu Pakalkkuri പ്രണയിക്കാൻആരും ഇല്ലാത്തവൻ്റെചെമ്പരത്തിക്കാടുകളിലേക്ക്യാത്ര തിരിക്കണംഅപ്പോൾപ്രതീക്ഷകളുടെവേനൽപ്പറമ്പുകളിലിരുന്ന്പൂക്കാലംസ്വപ്നം കാണുന്നവൻ്റെകുത്തിക്കുറിപ്പുകൾഒറ്റവാക്കിൽ ഗംഭീരംഎന്നെഴുതി വച്ച്പാറിപ്പറക്കുന്ന പട്ടങ്ങളെത്തഴുകികവിത തുന്നുമ്പോൾനോവിന്റെ ചിരിയിൽ പ്രതീക്ഷകളുടെനിറം കലരുന്നത് കാണാം.മരുപ്പച്ച തേടിഅലയുമ്പോഴും...