മരണാനന്തരം/ ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത
Marananantharam/Malayalam Poem written by Idakkulangara Gopan മരണാനന്തരംഞാനെൻ്റെ ഓർമ്മയെനാട്ടുകവലയിൽ നാട്ടി നിർത്തും.പെട്ടിക്കടയിലെ പൊതുചർച്ചയിൽഅത് കാതുകൂർപ്പിക്കും.വായനശാലയുടെതണുത്ത ഭിത്തിയിൽ പറ്റിയിരിക്കും.കൂട്ടുകാരുടെ വെടിവട്ടത്തിനിടയിൽപതുങ്ങിയിരിക്കും.സ്ഥിരമായി പോയി വരാറുള്ളട്രെയിനിൽഒറ്റക്കാലിൽ നിവർന്നു നിൽക്കും.പടിയിറങ്ങിയ ഓഫീസിൽ,ഫയലുകൾക്കിടയിൽ...