Published on: September 8, 2025
ഇ- മലയാളി കഥാ പുരസ്‌കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു;
ഫലപ്രഖ്യാപനം ക്രിസ്തുമസിന്:

ന്യയോർക്ക്: 2025ലെ ഇ- മലയാളി കഥാ പുരസ്‌കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു. മുമ്പ് പ്രസിദ്ധീകരിച്ച കഥകൾ സ്വീകാര്യമല്ല. അതുപോലെ, മുമ്പ് ഇ-മലയാളി കഥാ പുരസ്‌കാരങ്ങളിൽ ഒന്നാം സമ്മാനം ലഭിച്ചവരെ ഈ മത്സരത്തിൽ ഒന്നാം സമ്മാനത്തിനു പരിഗണിക്കുന്നതല്ല.
ആറു പേജിൽ(8.5 x 11) കവിയാത്ത കഥകൾ യൂണികോഡ്(ഗൂഗിൾ ഫോണ്ട്) ഫോണ്ടിലോ ML-TT കാർത്തിക ഫോണ്ടിലോ mag@emalayalee.com എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്. 2025 ഒക്ടോബർ 31 ആണു രചനകൾ ലഭിക്കേണ്ട അവസാന തിയ്യതി.
മൂന്ന് സ്ഥാനങ്ങൾ വരെയുള്ളവർക്ക് ക്യാഷ് പ്രൈസും തിരഞ്ഞെടുക്കപ്പെടുന്ന മറ്റു കൃതികൾക്കു പ്രത്യേക ജൂറി അവാർഡുകളും ഉണ്ടാകും. ഒന്നാം സമ്മാനം അമ്പതിനായിരം രൂപയും രണ്ടാം സമ്മാനം 25000 രൂപയും മൂന്നാം സമ്മാനം 10000 രൂപയുമാണ്. ജൂറി അവാർഡുകൾക്ക് അംഗീകാര പത്രം ലഭിക്കും.
പതിനെട്ടു വയസ്സ് പൂർത്തിയായ, ലോകമെമ്പാടുമുള്ള എല്ലാ എഴുത്തുകാര്‍ക്കും പങ്കെടുക്കാവുന്ന ഈ മത്സരത്തിനു പ്രത്യേക വിഷയങ്ങൾ ഇല്ല. അശ്ളീലം/വ്യക്തിയാക്ഷേപം/ജാതി- മത- രാഷ്ട്രീയം/ പ്രകോപനപരമായ വിഷയങ്ങൾ ഉൾപ്പെടെയുള്ള രചനകൾ പരിഗണിക്കപ്പെടില്ല.
മത്സരത്തിലേക്ക് അയക്കുന്ന കഥകൾ, അവ ലഭിക്കുന്ന മുറക്ക് ഇ മലയാളിയിൽ പ്രസിദ്ധീകരിക്കുമെന്നും ക്രിസ്തുമസിനു ഫലപ്രഖ്യാപനം നടത്തുമെന്നും ഇ മലയാളി പത്രാധിപ സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
സുധീർ പണിക്കവീട്ടിൽ,
1 718 570 4020
പ്രതിഭാവത്തിന്റെ പ്രഥമ ഓണപ്പതിപ്പ് വായിക്കുക