ചെറുകഥാ പുരസ്‌കാരത്തിനു രചനകൾ ക്ഷണിക്കുന്നു

Invite short stories for K.A. Kodungallur Story Award-2024

കോഴിക്കോട്: സാഹിത്യകാരനും ചിന്തകനും വാരാദ്യ മാധ്യമം പ്രഥമ എഡിറ്ററുമായ കെ.എ. കൊടുങ്ങല്ലൂരിന്റെ പേരിൽ മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് ചെറുകഥകൾ ക്ഷണിക്കുന്നു.

2024 ജനുവരി മുതൽ 2024 ഡിസംബർ വരെ ദിനപത്രങ്ങളുടെ ഞായറാഴ്ച പതിപ്പുകൾ ഉൾപ്പെടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച മലയാള ചെറുകഥക്കാണ് അവാർഡ്. കഥാകൃത്തുക്കൾക്കു നേരിട്ടും വായനക്കാർക്കും വായനശാലകൾക്കും ക്ലബുകൾക്കും വായനക്കൂട്ടങ്ങൾക്കും ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ്പുകൾക്കും മറ്റും കഥകൾ നിർദേശിക്കാം.

ഫെ ബ്രുവരി 15-നകം, കഥയുടെ കോപ്പി ലക്കവും തീയതിയുമടക്കം അയക്കേണ്ട വിലാസം:

എ. ബിജുനാഥ്. കൺവീനർ,
കെ.എ. കൊടുങ്ങല്ലൂർ അവാർഡ് കമ്മിറ്റി,
മാധ്യമം റിക്രിയേഷൻ ക്ലബ്,
സിൽവർ ഹിൽസ്, കോഴിക്കോട് – 12.

Email: mrc.ccmdm@gmail.com, PH: 82899 50585, 97463 22215.