
രാജു കാഞ്ഞിരങ്ങാട്: കണ്ണൂർ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശി. അധ്യാപകൻ(തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജ്). ‘ആസുരകാലത്തോടുള്ള വിലാപം’, ‘കാൾ മാർക്സിന്’, ‘കണിക്കൊന്ന(ബാലസാഹിത്യം), ‘ഒരു സ്ത്രീയും പറയാത്തത്’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ബാനത്തെ വിശേഷങ്ങൾ’ എന്ന നോവൽ മലയാള രശ്മി മാസികയിലും, അക്ഷരദീപം മാസികയിലും ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
കേരളത്തിലെ പ്രമുഖ സ്വാതന്ത്രസമര സേനാനിയായിരുന്ന ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ‘ടി. എസ്. തിരുമുമ്പ് അവാർഡ്’, ‘തുളുനാട് മാസിക പുരസ്കാരം’, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം, 2018ലും 2019ലും വിരൽ മാസിക പുരസ്കാരം, കേരള വാർത്താ ദിനപത്രം ‘നീർമാതളം പുരസ്കാരം’, ‘പായൽ ബുക്സ് പുരസ്കാരം’ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അച്ഛൻ: കല്യാടൻ വീട്ടിൽ കണ്ണൻ നായർ. അമ്മ: കെല്ലറേത്ത് കാർത്ത്യായിനിയമ്മ. ഭാര്യ: അഴീക്കോടൻ ശോഭന. മക്കൾ: രസ്ന, രസിക, രജിഷ.