Published on: October 16, 2025

മെഡിക്കൽ കാരവൻ ക്യാമ്പ് ശനിയാഴ്ച
തൃശ്ശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമതി(KVVES) കൊക്കാല യൂണിറ്റ് സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് നടത്തുന്നു.
ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12. 30 വരെ കൊക്കാല അമ്പാടി ലൈനിലെ CTM കോംപ്ലെക്സിലാണ് ക്യാമ്പ്. ശാന്തിഭവൻ പാലിയേറ്റിവ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ക്യാമ്പിൽ ആദ്യം രെജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ലിവർ (SGOT, SGPT) ക്രിയാറ്റിൻ, ഷുഗർ, ബിപി തുടങ്ങിയ പരിശോധനകളും ആദ്യത്തെ 25 പേർക്ക് ECHO, ECG പരിശോധനകളും ചെയ്തുകൊടുക്കും.
ഏകോപന സമതിയുടെ, ‘ഭദ്രം മരണാന്തര സഹായം’ പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപയുടെ ധനസഹായ വിതരണവും ക്യാമ്പിൽ നടക്കും. ഏകോപന സമതി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് കെ. വി. ഉദ്‌ഘാടനം ചെയ്യും.
വിശദവിവരങ്ങൾക്ക്: 9048075573, 9388442201