Published on: October 19, 2025

കേരള വ്യാപാരി വ്യവസായി ഏകോപന സമതി മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം അബ്ദുൽ ഹമീദ് കെ. വി. നിർവ്വഹിച്ചു.
തൃശ്ശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ കൊക്കാല യൂണിറ്റ് സംഘടിപ്പിച്ച ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് കെ. വി. ഉദ്‌ഘാടനം ചെയ്തു. ശാന്തിഭവൻ പാലിയേറ്റിവ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ, വ്യാപാരി വ്യവസായിയുടെ ‘ഭദ്രം മരണാന്തര സഹായം’ പദ്ധതിയുടെ ഭാഗമായുള്ള 25 ലക്ഷം രൂപയുടെ ധനസഹായ വിതരണവും നടത്തിയിരുന്നു.
യൂണിറ്റ് പ്രസിഡന്റ് പി. ജി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജയൻ സ്വാഗതവും സെക്രട്ടറി ജെയിംസ് നന്ദിയും പറഞ്ഞു.
Trending Now








