രിറ്റു ദാഹനീരിനായെത്ര 

കൊതിച്ചിരുന്നു
വേരുകളെത്ര പാഞ്ഞിരുന്നു
കാലമെത്ര കനവുകളെ നെയ്തിരുന്നു
ഇലകളും പൂക്കളുമെത്ര ഉതിർന്നുപോയ്
ഒരു മഴയ്ക്കായി കനവെത്ര കണ്ടു
ഒരു മുകിൽ വന്നിരുളുമ്പോൾ
മനം, മയിലായെത്രയെത്ര ആടി
തളിരിലകളോടെത്ര കൊഞ്ചി
തളർന്ന പത്രങ്ങളെയെത്ര തലോടി
വിടരാൻ വെമ്പുന്ന മൊട്ടെത്രയെന്നോ
അടരാൻ വിതുമ്പുന്ന പൂവെത്രയെന്നോ
മാരുതനൂതി പറപ്പിച്ച മുകിലിനെ
മാടിവിളിയ്ക്കാനെത്ര കിണഞ്ഞു
ഇനിയും വരും മാരിയിനിയും വരും
മോഹങ്ങളോ ഒരുപിടി ബാക്കിയുണ്ട്
മരവിച്ചു പോയ നാളിലിന്ന്‌
മാരി വന്നതും പേമാരിയായതും
അറിഞ്ഞതില്ല!