AI illustration by Surya for the Malayalam poem Mazhamohangal by Jani Thattil

മഴമോഹങ്ങൾ

ഒരിറ്റു ദാഹനീരിനായെത്ര
കൊതിച്ചിരുന്നു
വേരുകളെത്ര പാഞ്ഞിരുന്നു
കാലമെത്ര കനവുകളെ നെയ്തിരുന്നു
ഇലകളും പൂക്കളുമെത്ര ഉതിർന്നുപോയ്
ഒരു മഴയ്ക്കായി കനവെത്ര കണ്ടു
ഒരു മുകിൽ വന്നിരുളുമ്പോൾ
മനം, മയിലായെത്രയെത്ര ആടി
തളിരിലകളോടെത്ര കൊഞ്ചി
തളർന്ന പത്രങ്ങളെയെത്ര തലോടി
വിടരാൻ വെമ്പുന്ന മൊട്ടെത്രയെന്നോ
അടരാൻ വിതുമ്പുന്ന പൂവെത്രയെന്നോ
മാരുതനൂതി പറപ്പിച്ച മുകിലിനെ
മാടിവിളിയ്ക്കാനെത്ര കിണഞ്ഞു
ഇനിയും വരും മാരിയിനിയും വരും
മോഹങ്ങളോ ഒരുപിടി ബാക്കിയുണ്ട്
മരവിച്ചു പോയ നാളിലിന്ന്‌
മാരി വന്നതും പേമാരിയായതും
അറിഞ്ഞതില്ല! 

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

Trending Now
Showing Slide 1 of 1: ഇതാണ് സംഭവിച്ചത് /ശാന്താറാം ഭേന്ദേ (ಶಾಂತಾರಾಮ ಭೆಂಡೆ) കന്നഡയിൽ എഴുതിയ ‘ಹೆ ೦ ಅಶೆಂಚ’ എന്ന കൊങ്കണി കഥയുടെ വിവർത്തനം/സതീഷ് കളത്തിൽ

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹