വായന സദസ് | Vaayanasadhas

2025 ജൂൺ 19 | വായനദിന സ്‌പെഷ്യൽ

AI illustration by Surya for the Malayalam satire shortstory Achhadakkam by Sathish Kalathil

അച്ചടക്കം

ച്ചടക്കത്തിനു പേരുകേട്ട ഒരു സ്‌കൂളിലെ ലോവർ പ്രൈമറി ക്‌ളാസിൽ അദ്ധ്യാപകൻ:
ഇന്നു നമ്മൾ പഠിക്കാൻ പോകുന്നത് അച്ചടക്കത്തെപറ്റിയാണ്. അച്ചടക്കം എന്നാൽ എന്താണെന്ന് ആർക്കെങ്കിലും അറിയാമോ?

ഒരു കുട്ടി:
എനിക്കറിയാം മാഷേ…

അദ്ധ്യാപകൻ:
എങ്കിൽ പറയൂ..?

കുട്ടി:
മാഷും രമണി ടീച്ചറും സ്റ്റാഫ് റൂമിൽ ഇരുന്നുകൊണ്ട് ആരും കാണാതെ അടക്കത്തിൽ പറയുന്നത്.

അദ്ധ്യാപകൻ കുട്ടിയെ അനുമോദിക്കുകയും ആശീർവദിക്കുകയും ചെയ്തു:
മിടുക്കൻ. ഭാവിയിൽ നീയൊരു അന്താരാഷ്ട്ര പാപ്പരാസിയായി തീരട്ടെ.

അനന്തരം, അദ്ധ്യാപകൻ അടുത്ത പാഠത്തിലേക്കു കടന്നു.

Reading Day of 2025

Join with us