സ്വലേ

ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഈ വർഷത്തെ ഓടക്കുഴൽ പുരസ്‌കാരം കെ. അരവിന്ദാക്ഷന്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാർത്ഥമുള്ളതാണ് പുരസ്‌കാരം. അരവിന്ദാക്ഷന്റെ ‘ഗോപ’ നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. മുപ്പതിനായിരം രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാളത്തിലെ സമകാലിക എഴുത്തുകാരിൽ ഒരാളായ അരവിന്ദാക്ഷൻ, നോവൽ, കഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഗാന്ധിയൻ ദർശനവുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയിട്ടുള്ള അരവിന്ദാക്ഷന്, ‘ഗാന്ധിയുടെ ജീവിതദർശനം’ എന്ന ഉപന്യാസ ഗ്രന്ഥത്തിന് 1995-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2015ലെ മികച്ച ഉപന്യാസത്തിനുള്ള കേരള സാഹിത്യ അക്കാദമി എന്ടോവ്മെന്റും ലഭിച്ചിട്ടുണ്ട്.

നിലാവിന്റെ വിരലുകൾ, ജീവപര്യന്തം, മറുപാതി എന്നീ നോവലുകളും അലക്കുയന്ത്രം, എലിവേട്ടക്കൊരു പുസ്തകം, പുതിയ ഗോത്രത്തിന്റെ ഉൽപ്പത്തി എന്നീ കഥകളും ഗാന്ധിയുടെ ജീവിതദർശനം, രാമൻ- ഗാന്ധി- അംബേദ്കർ, അധികാരത്തിന്റെ മതങ്ങൾ: കാവി, പച്ച, ചുവപ്പ് എന്നീ ഉപന്യാസങ്ങളുമാണ് പ്രധാന പുസ്തകങ്ങൾ.

2024ലെ ഓടക്കുഴൽ പുരസ്‌കാരം കെ. അരവിന്ദാക്ഷന്റെ 'ഗോപ' നോവലിന്