Published on: November 12, 2025

അബ്ദുൾകലാം ആലങ്കോടിന്റെ 'ഒരുമയുടെ പെരുമ' പ്രകാശനം എൽവിസ് ചുമ്മാർ നിർവ്വഹിച്ചു.
സാഹിത്യകാരൻ അർഷാദ് ബത്തേരി ഏറ്റുവാങ്ങി.
യുഎഇ: അബ്ദുൾകലാം ആലങ്കോടിന്റെ മൂന്നാമത് പുസ്തകം ‘ഒരുമയുടെ പെരുമ’ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിൽ വെച്ച്, ജയ് ഹിന്ദ് ടി വി മിഡിൽ ഈസ്റ്റ് ഹെഡ് എൽവിസ് ചുമ്മാർ ആണ് പ്രകാശനം ചെയ്തത്. സാഹിത്യകാരൻ അർഷാദ് ബത്തേരി ഏറ്റുവാങ്ങി.
പ്രകാശന ചടങ്ങ് മീഡിയ ഒൺ മിഡിൽ ഈസ്റ്റ് ഹെഡ് എം. സി. എ. നാസ്സർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പുന്നയൂർക്കുളം സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു. സമൂഹ്യ പ്രസക്തിയുള്ള മുപ്പത്തിയേഴ് ലേഖനങ്ങളുടെ സമാഹാരമാണ് ഇത്.
മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് ആലങ്കോട് താമസിക്കുന്ന അബ്ദുൾകലാം, ‘സ്വർണ്ണ മുടിയുള്ള പെൺകുട്ടി’, ‘ഫ്രീക്കൻ’ എന്നീ കഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബായിൽ പർച്ചേഴ്സർ മാനേജറായി ജോലി ചെയ്യുന്ന അബ്ദുൾകലാം, സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ വിങ്‌സിന്റെ ദുബൈ ലേഖകൻകൂടിയാണ്.







