പദ്മദാസ്: തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സ്വദേശി. പാലക്കാട് കല്ലേക്കുളങ്ങര ആനന്ദ് നഗറിൽ നീരാജനത്തിൽ താമസം.
‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ ‘, ‘ആൽബട്രോസ് ‘, ‘പൂക്കാതെയും വാസനിക്കാം’, ‘സ്വപ്നത്തീവണ്ടി’ എന്നീ കവിതാസമാഹാരങ്ങളും ‘പന്ത്രണ്ടു സോദരരും ഒരു പെങ്ങളും’ എന്ന ബാല്യസാഹിത്യ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം, ‘അനുസ്മൃതികളുടെ സൗഗന്ധികങ്ങ’ ളുടെ എഡിറ്റിങ് നിർവഹിച്ചു.
‘സ്വാതി അയ്യപ്പപ്പണിക്കർ കവിതാ പുരസ്ക്കാരം’, മലപ്പുറം ജില്ലാ അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷൻ്റെ ‘ഇടശ്ശേരി അവാർഡ്’, ‘സംഘമിത്രം കവിതാപുരസ്ക്കാരം’, ‘ഒ.വി.വിജയൻ കവിതാ പുരസ്ക്കാരം’, ‘സംഗമസാഹിതി കവിതാ പുരസ്ക്കാരം’, ‘സൃഷ്ടി കവിതാ അവാർഡ്’, അക്കിത്തം കവിതാപഠനത്തിനുള്ള വള്ളത്തോൾ വിദ്യാപീഠത്തിൻ്റെ ‘പൗർണ്ണമി അവാർഡ്’ തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് ബിരുദം. പബ്ലിക് റിലേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പി.ജി.ഡിപ്ലോമ. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവ്വീസിൽ നിന്ന് ഡെപ്യൂട്ടി ചീഫ് കൊമേഴ്സ്യൽ മാനേജരായി സ്വയം വിരമിച്ചു. അച്ഛന്‍: കെ. പരമേശ്വരന്‍നായര്‍. അമ്മ: കാര്‍ത്ത്യായനിയമ്മ. ഭാര്യ: ആശ. മക്കള്‍: മനു, അനുജ.
■■■