Parayum Njanum-Malayalam Poem by Sathish Kalathil

പാറയും ഞാനും

കൂറ്റൻ തിരമാലകൾ ഇരമ്പുന്ന പാറക്കെട്ടിൽ,
ഒരു പാറയിൽ നിന്നിരുവശത്തേക്കും
കൈകൾ നീട്ടിപ്പിടിച്ചു ഞാൻ
നിൽക്കുകയാണ്.

ഭൂമിയും ആകാശവും
സ്വകാര്യം കൈമാറുന്ന ഒരിടത്ത്,
കാറ്റ്, ഒരു കവിത;
കടൽ, എന്റെ ഹൃദയം.

ഒരു പ്രഭാതം ഉദിക്കുന്നു;
വേലിയേറ്റങ്ങൾ ശാന്തമാകുന്നു;
ഇതൊന്നുമറിയാതെ പാറ ഉറങ്ങുന്നു.
ഒരു കൊടുങ്കാറ്റ് എന്നെ വിട്ടുപോകുന്നു;
അപ്പോഴും, പാറ ഉറങ്ങുന്നു.

മതിലുകളില്ല, ചങ്ങലകളില്ല;
തുറന്ന ആകാശം, കണ്ണുകൾ, സ്വപ്നങ്ങൾ.
സമുദ്രം ചോദിക്കുന്നു;
ഞാൻ സധൈര്യം പറഞ്ഞു,
“ഒരു ആത്മാവ്,
കടലിന്റെ അരികിലിപ്പോൾ,
സ്വതന്ത്രമായിരിക്കുന്നു!”

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹