പ്രണയം,

കരുതലും കലാപവും

കവിതയും അതിജീവനവും

നെഞ്ചിൻ പിടപ്പും തുടിപ്പും

പുലരിതൻ തളിർപ്പും

സന്ധ്യതൻ തിണർപ്പും

ജീവൻ്റെപക്ഷി പറന്നേറും ചേക്കയും

കനവും കിനാവും

ഇനിപ്പും കവർപ്പും പുളിപ്പും

ഇഴചേർന്ന

ജീവിത പതാക.