സ്വലേ
തമിഴച്ചി തങ്കപാണ്ഡ്യൻ: യഥാര്‍ത്ഥ പേര്, ടി. സുമതി. ദ്രാവിഡ മുന്നേട്ര കഴകം(ഡി.എം.കെ.) പാർട്ടിയുടെ നേതാവായ തമിഴച്ചി നിലവിൽ, ചെന്നൈ സൗത്ത് നിയോജകമണ്ഡലത്തിലെ എം.പിയാണ്. തമിഴ്‌നാട്ടിലെ വിരുദ് നഗർ(മുൻപ്, രാമനാഥപുരം) ജില്ലയിലെ മല്ലാങ്കിണർ സ്വദേശി.
മധുരയിലെ ശ്രീ മീനാക്ഷി കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ തമിഴച്ചി, മധുരൈ ത്യാഗരാജർ ആർട്സ് & സയൻസ് കോളേജ്, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി, ചെന്നൈയിലെ മദ്രാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നത പഠനം ചെയ്തു. ത്യാഗരാജർ ആർട്സ് & സയൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും എം.ഫിലും മദ്രാസ് സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും നേടി.
തമിഴ്‌നാട് സർക്കാരിന്റെ പാവേന്ദർ ഭാരതി ദാസൻ പുരസ്‌കാരം, ബാപസിയുടെ കലൈഞർ കരുണാനിധി പൊർക്കിഴി ട്രസ്റ്റ് പുരസ്‌കാരം, ജസ്റ്റിസ് എം.എം. ഇസ്മായിൽ സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആദ്യ കവിതാസമാഹാരമായ എൻജോട്ടുപ്പെണിന്, 2004-ൽ കവിഞ്ഞർ ശിർപ്പി സ്മാരക പുരസ്‌കാരവും
മഹാകവി ഭാരതി സാഹിത്യ പുരസ്‌കാരവും നേടി. വനപ്പേച്ചിക്ക് 2008-ലെ ഏലാദി ഇലക്കിയ പുരസ്‌കാരം, തിരുപ്പൂർ തമിഴ് സംഘ പുരസ്‌കാരം, കളം പുതിത് പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
തമിഴ് നാട്ടിലെ വിവിധ കോളേജുകളിൽ തമിഴച്ചിയുടെ കവിതകൾ പഠിപ്പിക്കുന്നു. സേലം പെരിയാർ യൂണിവേഴ്സിറ്റിയുടെ തമിഴ് സാഹിത്യ ശാഖയിൽ 2017- 2020 കാലഘട്ടത്തിൽ ബിരുദാനന്തര ബിരുദം സിലബസിൽ ‘എൻജോട്ടുപ്പെൺ’ കവിതാ സമാഹാരവും കോയമ്പത്തൂർ നിർമല വിമൻസ് കോളേജ് തമിഴ് സാഹിത്യം അണ്ടർ ഗ്രാജ്വേഷൻ വിഭാഗം ഓട്ടോണമസ് സിലബസിൽ വനപ്പേച്ചി കവിതാ സമാഹാരവും ഉൾപ്പെടുത്തിയിരുന്നു.
എൻജോട്ടുപ്പെൺ, വനപ്പേച്ചി, മഞ്ചണത്തി, അരുകൻ, അവളുക്കു വെയിൽ എൻ്റ് പെയർ, കല്ലിൻ കടുങ്കോബം (സ്പെയിൻ കവയിത്രി മരിയ റെയ്മൊണ്ടസിന്റെ ഗലീഷ്യൻ കവിതകളുടെ തമിഴ് വിവർത്തനം) തുടങ്ങിയ കവിതാ സമാഹാരങ്ങളും ‘മുട്ടു വീട്’ എന്ന ചെറുകഥാ സമാഹാരവും കാട്രു കൊണർന്ത കടിതങ്ങൾ, കാലവും കവിതയും, നവീന ത്തുവവാതി കമ്പൻ, സൊൽ തൊടും ദൂരം, പാമ്പടം, മയിലിറക് മനസ്, മൺവാസം, പൂണൈഗൽ സൊർഗതിർക്കു സെൽവതില്ലൈ, ചോട്ടാങ്കൽ തുടങ്ങിയ ലേഖന സമാഹാരങ്ങളും പെച്ചാരവം കെടിലൈയോ, അൻബിൻ ഉലഗു എലിയത്ത്, തമിഴച്ചി തങ്കപാണ്ഡ്യന്റെ കവിതൈ വേലി തുടങ്ങിയ അഭിമുഖ സമാഹാരങ്ങളും അടക്കം ഇരുപതിൽപരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീലങ്കൻ ഇംഗ്ലീഷ് നാടകകൃത്ത്, ഏണസ്റ്റ് തലയസിംഗം മക്കിന്റയറിനെകുറിച്ച് തങ്കപാണ്ഡ്യൻ ഇംഗ്ലീഷ് പുസ്തകം, ‘ഐലൻഡ് ടു ഐലൻഡ്’ തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. തമിഴച്ചി തങ്കപാണ്ഡ്യന്റെ കവിതകൾ ഇംഗ്ലീഷിഷ്, ഹിന്ദി, മലയാളം, ബംഗാളി ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കലൈഞ്ജർ കരുണാനിധിയാണ് സുമതി എന്ന പേരിനു പകരം തമിഴച്ചി എന്ന പേരിട്ടത്. ഭരതനാട്യ നര്‍ത്തകികൂടിയായ തമിഴച്ചി തങ്കപാണ്ഡ്യൻ രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ്, ചെന്നൈ ക്യൂൻ മേരീസ് കോളജില്‍ ഇംഗ്ലീഷിൽ സീനിയർ-ഗ്രേഡ് ലക്ചററായി സേവനമനുഷ്ഠിച്ചിരുന്നു.
1962 ഏപ്രിൽ 25നു ജനിച്ചു. അച്ഛൻ വി. തങ്കപാണ്ഡ്യൻ(Late) തമിഴകത്തെ മുൻ എം.എൽ.എയും സഹോദരൻ തങ്കം തെന്നരസും മന്ത്രിയുമാരുന്നു. അമ്മ: രാജാമണി പാപ്പാത്തിയാണ്. ഭർത്താവ്: ഇ.ചന്ദ്രശേഖര്‍ (റിട്ട. ഐ.ജി, ചെന്നൈ). രണ്ട് പെൺമക്കൾ: സരയൂ, നിത്തില.
* തമിഴച്ചി തങ്കപാണ്ഡ്യൻ കൃതികളുടെ മലയാളം പരിഭാഷകൾ
* തമിഴച്ചി തങ്കപാണ്ഡ്യൻ തമിഴ് കൃതികൾ
■■■
Thamizhachi Thangapandyan(T.Sumathi), is a Member of Parliament(MP), represents Dravida Munnetra Kazhagam(DMK) from South Chennai constituency since 2019.
She was born in 1962 at Mallaankinaru in Virudunagar Dt ( earlier Ramanathapuram). She had her college education at Sri.Meenakshi college for women and Thiagarajar college of Arts and Science at Madurai under Madurai Kamaraj University where she completed her MA and Mphil in English literature. Later she obtained her doctorate from Madras University.
She has won various literary awards and honours like, ‘The Paavendar Bharatidasan award’,’Kalaignar Karunanidhi Porkizhi Trust award’, ‘Justice M.M.Ismail memorial award’ etc.Her first poetry collection Enjoottuppenn(2004) fetched her ‘The Kavigner Sirpi award’ and ‘The Mahakavi Bharathiyar award’. In 2008, she won ‘The Aelaadhi literary award’ for ‘Vanappechi, her another poetry collection besides ‘The Tirupur Thamizh Sangam award’ and ‘The Kalam Puthithu award’.
Thamizhachi’s poems are included in the syllabus of various colleges in Tamil Nadu. In the 2017-2020 period, Salem Periyar University’s Tamil department included her ‘Enjoottuppenn’ poetry collection in the PG syllabus. The Coimbatore Nirmala Women’s college included her ‘Vanappechi’ anthology in the undergraduate literature syllabus. She has published five poetry anthologies: Enjoottuppenn, Vanappechi, Manjanathi, Arukan and Avaluku Veyil enru Peyar.
She has translated Spanish poetess Maria Raimondes in Tamil. And, Thamizhachi’s short story collection, ‘Muttuveedu’, collection of essays ‘Kaatru Konarntha kadithangal’, ‘Naveenathuvavaathi Kamban’, ‘Sol Thodum Dooram’, ‘Paambadam’, ‘Mayiliraku Manasu’, ‘Mannvaasam’, ‘PoonaikalSorgathukku selvathillai’ and ‘Chottaankal’ are well discussed in Tamil literature. She has also published collections of her interviews like ‘Pechaaravam Kettilaiyo’, ‘Anbin ulagu eliiyathu’, ‘Thamizhachi Thangapandyanin kavithai veli.All’ in all around 20 books.
Her poems have been translated to English, Malayalam, Hindi and Bengali. It was Kalaignar Karunanidhi who named her Thamizhachi instead of Sumathi. A skilled Bharatanatyam dancer herself, before involving in active politics she served as senior guest lecturer in Queen Mary’s College, Chennai.
Her father was the late V Thangapandian(Ex MLA) and her brother Thangam Thennarasu was a minister in the State Cabinet in the DMK rule. Her mother was Rajamani Papathi. Her husband C Chandrasekhar is a Retd IG of police, Chennai. She has two daughters Sarayu and Nithila. She resides in Chennai with her husband.