Vinod Kumar Shukla

വിനോദ് കുമാർ ശുക്ള:

2024ലെ, 59-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ്. ഹിന്ദി എഴുത്തുകാരൻ. 1937 ജനുവരി 1നു ഛത്തീസ്ഗഢ് രാജനന്ദ് ഗ്രാമത്തിൽ ജനനം. നോവൽ, കഥ, കവിത,  ഉപന്യാസം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിനോദ് കുമാറിന്റെ ആദ്യ കവിതാസമാഹാരം ‘ലഗ്ഭാഗ് ജയ് ഹിന്ദ്’ 1971ൽ പ്രസിദ്ധീകൃതമായി. ജ്ഞാനപീഠം ലഭിക്കുന്ന ആദ്യത്തെ ഛത്തീസ്ഗഢ് എഴുത്തുകാരനും പന്ത്രണ്ടാമത്തെ ഹിന്ദി സാഹിത്യകാരനുമാണ്, വിനോദ് കുമാർ. 1999ൽ ‘ദിവാര്‍മേ എക് ഖിഡ്കി രഹ്തീ ഥീ’ എന്ന നോവലിനു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, 2013ല്‍ വ്യാസസമ്മാൻ പുരസ്‌കാരം, 2020ൽ ‘മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരം’, 2024ൽ പെൻ അമേരിക്ക അന്താരാഷ്ട്ര സാഹിത്യ മികവിനുള്ള നബോക്കോവ് പുരസ്കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  ‘നബോക്കോവ്’ പുരസ്കാരം ലഭിക്കുന്ന ആദ്യ ഏഷ്യൻ എഴുത്തുകാരനാണ് അദ്ദേഹം. 
 
ലഗ് ബഗ് ജയ്ഹിന്ദ്, വഹ് ആദ്മി ചലാ ഗയ ഗരം കോട്ട് പഹന്‍കര്‍, വിചാര്‍ കി തരഹ്, സബ് കുച്ഛ ഹോന ബചാ രഹേഗാ, അതിരിക്ത് നഹി, കവിതാ സേ ലംബി കവിത, ആകാശ് ധര്‍ത്തി കോ ഖട്ഖടാതാ ഹേ തുടങ്ങിയ കവിതാസമാഹാരങ്ങളും ഖിലേഗാ തോ ദേഖേന്‍ഗെ, നൗക്കര്‍ കീ കമ്മീസ്, ദിവാര്‍മേ ഏക് ഖിടക്കി രഹ്തീ ഥി, ഹരി ഖാസ് കീ ഛപ്പര്‍ വാലി ഝോമ്പടി ഔര്‍ ബൌന പഹാഡ് തുടങ്ങിയ നോവലുകളും പേട് പര്‍ കംരാ, മഹാവിദ്യാലയ് തുടങ്ങിയ കഥാസമാഹാരങ്ങളും തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. 1999ൽ പ്രസിദ്ധീകരിച്ച ‘നൗക്കര്‍ കീ കമ്മീസ്’ എന്ന നോവൽ, അതേപേരിൽതന്നെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ മണി കൗള്‍ സിനിമയാക്കിയിട്ടുണ്ട്.

■■■

Read Also  വേളൂർ കൃഷ്ണൻകുട്ടി; ഹാസ്യസാഹിത്യത്തിലെ കുലപതി/ഡോ. ആശിഷ് രാജശേഖരൻ

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Free Subscription!

Subscribe to Prathibhavam for Latest Updates.