AI illustration by Surya for the poem of Vyathithan, Malayalam poem writtern by Sathish Kalathil

വ്യഥിതൻ

വ്യഥിത യാമങ്ങളിൽ,
വ്യതീത മോഹങ്ങളിൽ
വിഹരിക്കുന്നു ഞാനിന്ന്; നില്ക്കുന്നു,
വിമുക്തചിത്തമോടെ നിന്റെ മുൻപിൽ.

പറയാതിരുന്ന നേരുകളെത്ര;
പറയാൻ മറന്ന വാക്കുകളെത്ര?
മനസ്സാൽ കെടുത്തിയതെത്ര കനവുകൾ;
മൂകാന്തകാരം മൂടിയതെത്രയെത്ര രാവുകൾ?

പ്രിയതരമാം ആ പ്രണയച്ചിരാതുകൾ
പ്രാണനായെരിഞ്ഞിന്നാളവേ
പകലിരവുകൾ കേവലം താണ്ടുന്നൊരു
പതിതനായി ഞാൻ, നിന്റെ മുൻപിൽ!

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹