Manasa Geetham-Malayalam poem by Ramesan Kothorvariom

മാനസഗീതം

ചില്ലുജാലക വാതിലിൽ
മെല്ലെ മുട്ടി വിളിച്ചൊരു
മുല്ലമലരിന്നിളം ഗന്ധ-
മെന്നിലലിഞ്ഞു ചേരേ,
പല്ലവി പാടിയെത്തി തെന്നൽ;
ചെമ്മേ വല്ലരി പൂത്തപോ-
ലനുപല്ലവി മൂളി, ഞാൻ.

പുലരി പൂത്താലുടൻ താനേ മറയുന്ന,
കുളിരു കോരിയ ചന്ദ്രികപോ-
ലുള്ളിലെ മൂടൽമഞ്ഞലയെങ്ങോ
മാഞ്ഞുപോയതുമറിഞ്ഞതില്ല.

പൂക്കളൊയിരം കസവു നെയ്തു
പൂത്തു നില്ക്കുമീ പുലർവേളയിൽ
പാടുന്നു ഞാനൊരു പുതുരാഗം;
തേടുന്നൊരു മാനസ മണിവീണ.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  കലണ്ടർ/ ശ്രീജിത് പെരുന്തച്ചൻ എഴുതിയ കവിത