Prathibhavam First Onappathippu-2025
Alanjuthiriyunna Paravakal-Malayalam Translated poems by Abdulla Perabra-Rabindranath Tagore poems-Prathibhavam First Onappathippu-2025

1

രുണ്ട രാത്രിയെ പോലെയാണ്

സൃഷ്ടിയുടെ നിഗൂഢതകൾ.

അറിവിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ

പുലർച്ചെ കാണുന്ന മഞ്ഞ് പോലെയും.

2

പുലർച്ചെ

ഞാനെന്റെ

ജാലകത്തിനരികിലിരിക്കുന്നു.

ഈ ലോകത്തെ പോലെ,

കടന്നുപോകുന്നവരെ ഞാൻ കാണുന്നു.

അവർ തലയാട്ടുന്നു.

ഒരു നിമിഷം നില്‍ക്കുന്നു.

ശേഷം,

എന്നെ കടന്നുപോകുന്നു.

3

ന്റെ ചെറുവിചാരങ്ങൾ

ഇലകളുടെ

മർമരശബ്ദം പോലെയാണ്.

അവ

എന്റെ ഹൃദയത്തിൽ

ആഹ്‌ളാദം ചൊരിയുന്നു.

4

നീ കാണുന്നതൊന്നും

നിന്നെയല്ല.

നിന്റെ നിഴൽ മാത്രം.

5

ന്റെ ആശകളെല്ലാം

വിഡ്ഡികളാണ്.

ഞാൻ പാടുമ്പോളവ

ആക്രോശിക്കുന്നു.

എന്നാലും ഗുരുവേ,

ഞാൻ ജാഗ്രതകൊള്ളുന്നു.

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  ഓണം വന്നു/രാജു കാഞ്ഞിരങ്ങാട് എഴുതിയ ഓണക്കവിത/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025