Published on January 17, 2026
അമ്മ
അമ്മ:
കൈകളിലെ നനുത്ത സ്പർശം,
ഹൃദയത്തിലെ ചെറുചൂട്,
ആശ്വാസത്തിന്റെ ചിറക്.
അമ്മപ്രാർത്ഥന:
ജീവിതത്തിന്റെ കരുത്ത്,
കാറ്റ്, തണൽ, ഉന്മേഷം,
മഴയിലെ നറുനിലാവ്.
അമ്മ പോയ്മറഞ്ഞ വഴി:
നിശബ്ദം, ശൂന്യം, വന്യമാം
വിരഹത്തിന്റെ മായാത്ത മുറിപ്പാട്.
അമ്മ:
ഹൃദയത്തിന്റെ നിത്യതയിൽ
മരണത്തെ തോല്പിക്കുന്ന
അനശ്വര ദീപം!







