ചോറൂൺ സദ്യയ്ക്ക്

അലങ്കരിച്ച
വർണ്ണബലൂണുകൾ
കൂട്ടത്തിൽ നിന്ന് പൊട്ടുമൊച്ചയിൽ
തൊട്ടിലിൽ ഉറക്കം ഞെട്ടുന്നു കുട്ടി.
ഒരു മയവുമില്ലാതെ
സമയത്തിന്റെ ചെന്നിനായകം.