വായന സദസ് | Vaayanasadhas

2025 ജൂൺ 19 | വായനദിന സ്‌പെഷ്യൽ

30th National Reading Day celebrations of India- 2025
Ayanam-Malayalam poem by B. Asok Kumar

അയനം

ബ്ദം പ്രപഞ്ചത്തിനു ഹേതു
പ്രപഞ്ചം ജീവനു ഹേതു
ജീവൻ അർത്ഥത്തിനു ഹേതു
അർത്ഥം പദത്തിനു ഹേതു

അർത്ഥമെഴും ശബ്ദം
ചിന്തക്കേറെ നിറമേകി
ചിന്തയും വിചിന്തനവും
കോർത്ത് വേദമുണ്ടായി

വെളിച്ചം പകർന്നു വേദങ്ങൾ
അറിവിൽ മദിച്ചു ജീവികൾ
വേദം ക്ലൗഡിലാക്കി ജീവികൾ
അർത്ഥം മറയാക്കി ജീവികൾ

വഴി തെറ്റി ചിന്തകൾ
വാഴ്ത്തുന്ന ജീവികൾ
വിനാശകരമായി ശബ്ദം
വാനം നോക്കുന്നു മാനം

നിഴലായ് കൂടുന്നു കറുപ്പ്
നുരയായ് കയറുന്നു കറുപ്പ്
തലയിൽ മുഴങ്ങുന്നു കറുപ്പ്
തലകൾ കൊയ്യുന്നു കറുപ്പ്!

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Keep In Touch!

Subscribe to Prathibhavam for Latest Updates.

We value your privacy and never share your email.

Read Also  ബിബിസിയുടെ ഒരു ചരിത്ര പ്രഖ്യാപനക്കഥ/ടിം ഡേവി/ദോഷൈകദൃക്ക്/വോക്കൽ സർക്കസ്