വായന സദസ് | Vaayanasadhas

2025 ജൂൺ 19 | വായനദിന സ്‌പെഷ്യൽ

AI illustration by Surya for the Malayalam poem Ayanam by B Asok Kumar

അയനം

ബ്ദം പ്രപഞ്ചത്തിനു ഹേതു
പ്രപഞ്ചം ജീവനു ഹേതു
ജീവൻ അർത്ഥത്തിനു ഹേതു
അർത്ഥം പദത്തിനു ഹേതു

അർത്ഥമെഴും ശബ്ദം
ചിന്തക്കേറെ നിറമേകി
ചിന്തയും വിചിന്തനവും
കോർത്ത് വേദമുണ്ടായി

വെളിച്ചം പകർന്നു വേദങ്ങൾ
അറിവിൽ മദിച്ചു ജീവികൾ
വേദം ക്ലൗഡിലാക്കി ജീവികൾ
അർത്ഥം മറയാക്കി ജീവികൾ

വഴി തെറ്റി ചിന്തകൾ
വാഴ്ത്തുന്ന ജീവികൾ
വിനാശകരമായി ശബ്ദം
വാനം നോക്കുന്നു മാനം

നിഴലായ് കൂടുന്നു കറുപ്പ്
നുരയായ് കയറുന്നു കറുപ്പ്
തലയിൽ മുഴങ്ങുന്നു കറുപ്പ്
തലകൾ കൊയ്യുന്നു കറുപ്പ്!

Reading Day of 2025

Join with us