
ലക്ഷ്മി വി: മാവേലിക്കര സ്വദേശിനി. എം.ജി. സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം, തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഹൈഡ്രോളിക്സ് വിഭാഗത്തിൽ ബിരുദം, കേരള സർവകലാശാലയിൽ നിന്നും രണ്ടാം റാങ്കോടെ എം.ടെക് ബിരുദം, ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ദുരന്തനിവാരണത്തിൽ പി.ജി. ഡിപ്ലോമ എന്നിവ പൂർത്തിയാക്കി.
നിലവിൽ കായംകുളം ജലസേചന വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ ജോലി ചെയ്യുന്ന ലക്ഷ്മി, രാജസ്ഥാനിലെ ബിറ്റ്സ് പിലാനി സർവകലാശാലയിൽ പ്രളയ സംബന്ധമായ വിഷയത്തിൽ ഗവേഷണം (Ph D) നടത്തുന്നു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ സയൻ്റിസ്റ്റ് ആയും ചെങ്ങന്നൂർ സെന്റ് തോമസ് എൻജിനീയറിംഗ് കോളേജിൽ അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
‘Verses of surreal insights’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ്: അരവിന്ദ് സി പിള്ള.








