Rubber Thottam/Malayalam Translation of Soumya’s Tamil poem Rubber Kadu by Konnamood Viju

AI illustration by Surya for the Malayalam Translation by Konnamood Viju for the Tamil poem Rubber Kadu by Soumya

റബ്ബർ തോട്ടം

ലഞ്ഞു നടക്കുന്ന
പാമ്പും പല്ലിയും അരണയുമായി
ഒരു റബ്ബർ തോട്ടം

കുഞ്ഞുന്നാളിൽ
ഞാനും ജയന്തിയും
സതീശനും രാജനുമായി
അതിനെ മൈതാനമാക്കി

സതീശ്
അരണയെ എറിഞ്ഞ് കൊന്ന്
പൊട്ടിയ ഓട്ടുകഷണത്തിലെടുത്തുവച്ച്
വിലാപയാത്ര നടത്തും
ഓലകൊണ്ട് കുരിശുണ്ടാക്കി
ഒപ്പാര് വച്ച് കരയും

വഴക്ക് കൂടുമ്പോൾ ഞങ്ങൾ
മുരിക്കാൻ മുള്ളുകൊണ്ട്
കുത്തിമുറിക്കും
റബ്ബർകായ്
പാറയിലുരസി
ചൂട് വയ്ക്കും
സാറ്റ് കളിക്കുമ്പോൾ
തൊഴുത്തിലും
കിണറ്റിൻ കരയിലും
പാറക്കൂട്ടത്തിനിടയിലും
ഒളിച്ചിരിക്കും
ഒരിക്കൽ
ഒളിച്ചിരുന്ന സതീശ്
പപ്പക്കായ്
നഖം കൊണ്ട് മാന്തിതിന്നിട്ട്
തൊലി വലിച്ചെറിഞ്ഞു
പാമ്പാണെന്ന് കരുതി
ഒളിച്ചിരുന്ന ജയന്തി
നിലവിളിച്ചോടിയത്
ഇന്നലത്തെപ്പോലെ
ഓർമ്മയിലുണരുന്നു

പൊന്നോമന മകൾ
സൗപർണ്ണിക
തനിച്ചിരുന്ന്
മൊബൈൽ ഫോണിൽ
കളിച്ചു തീർക്കുന്നു
ബാല്യകാലം

Join with us