Published on: April 2, 2025
പി കാവ്യപുരസ്കാരത്തിനു കൃതികൾ ക്ഷണിക്കുന്നു
കാഞ്ഞങ്ങാട്: മഹാകവി പി കുഞ്ഞിരാമൻ നായരുടെ സ്മരണാർത്ഥമുള്ള പി. സ്മാരക ട്രസ്റ്റിന്റെ ‘പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാര’ ത്തിന് 2022, 2023, 2024 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കാവ്യകൃതികൾ ക്ഷണിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 25നു മുൻപ്, കൃതിയുടെ മൂന്ന് പ്രതികൾ ലഭിക്കണം.
വിലാസം: രവീന്ദ്രൻ നായർ, നന്ദനം, വെള്ളിക്കോത്ത്, അജാനൂർ വഴി ആനന്ദാശ്രമം, കാസർകോട്- 671 531. ഫോൺ: 9446957010.
Trending Now









