ഗണേഷ് പുത്തൂർ: ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി ഒളവയ്പ്പ് സ്വദേശി. ചങ്ങനാശ്ശേരി എൻ. എസ്. എസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരിദാനന്തര ബിരുദം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കവിതകൾ എഴുതുന്നു. ഡൽഹിയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി.
‘അച്ഛന്റെ അലമാര’, ‘അമ്മ വരയ്ക്കുന്ന വീട്’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛന്റെ അലമാരയിലൂടെ 2023ൽ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, ഡോ. മംഗളം സ്വാമിനാഥൻ ദേശീയ കലാ-സാംസ്‌കാരിക പുരസ്‌കാരം, മുട്ടത്ത് സുധ കവിതാ പുരസ്‌കാരം, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദി മാമ്പൂ സാഹിത്യ പുരസ്കാരം, കേരള കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ(എ.കെ.ജി.സി.ടി) സംഘശബ്ദം കവിതാ പുരസ്‌കാരം, രാമവർമ രാജ സാഹിത്യ പുരസ്‌കാരം, എം. കെ. കുമാരൻ സ്മാരക സാഹിത്യ പുരസ്‌കാരം, മാതൃഭൂമി വിഷുപ്പത്തിപ്പ് കവിതാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
അച്ഛൻ: രമേശൻ പുത്തൂർ. അമ്മ: ഗംഗാ ദേവി.
■■■