പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പാനിഷ് കവി, അന്തോണിയോ മച്ചാദോയുടെ സ്പാനിഷ്/ ഇംഗ്ലീഷ് കവിത, ‘ദ വിൻഡ്, വൺ ബ്രില്യന്റ് ഡേ’ യുടെ മലയാളം പരിഭാഷ. ഇതേ പേരിൽ തന്നെയുള്ള, സ്പാനിഷ് ഭാഷയിലെ ഈ കൃതി ഇംഗ്ലീഷിലേക്കു തർജമ ചെയ്തതും മച്ചാദോയാണ്.
യൊരു തെളിഞ്ഞ നാൾ
കാറ്റു കടന്നുവന്നു പോ-
ലിവൻ്റെയാത്മാവിൽ!
“നിനക്കു ഞാൻ തന്ന നറുമുല്ല-
ഗന്ധത്തിനു പകരമായ് തരി-
കെനിക്കു നിൻ പനിനീരിൻ മണം.”
“എനിക്കില്ലിന്നൊരു പനിനീർ-
പ്പൂവുമേ, കരിഞ്ഞു പോയ് പൂക്ക-
ളിവൻ്റെ വാടിയിൽ.”
“അതു ശരി,യെന്നാലെടുത്തിടാം
നിൻ്റെ കൊഴിഞ്ഞതാം ദളം
സകലതും, മഞ്ഞയിലകളും
പിന്നെ, യുറവിൻ വെള്ളവും.”
തിരിച്ചു പോയ് കാറ്റ്,
വിതുമ്പിനിന്നു ഞാൻ.
പറഞ്ഞു പോയ് മെല്ലെ,
സ്വഗതമിങ്ങനെ:
“നിനക്കു പോറ്റുവാൻ
വരമായ് കിട്ടിയ
മനോജ്ഞമാം പൂന്തോ-
പ്പിതെന്തു ചെയ്തു നീ?”
The wind, One brilliant day/ Translation of Spanish poem/ Antonio Machado
The wind, one brilliant day, called
to my soul with an odor of jasmine.
“In return for the odor of my jasmine,
I’d like all the odor of your roses.”
“I have no roses; all the flowers
in my garden are dead.”
“Well then, I’ll take the withered petals
and the yellow leaves and the waters of the fountain.”
The wind left. And I wept. And I said to myself:
“What have you done with the garden that was entrusted to you?”
'El Viento, Un Día Brillante' written by Antonio Machado in Spanish
El viento, un día brillante, llamado
a mi alma con un olor del jazmín.
“en la vuelta para el olor de mi jazmín,
quisiera todo el olor de sus rosas.”
“no tengo ninguna rosa;
todas las flores en mi jardín son muertas.”
“bien entonces, tomaré los pétalos marchitados
y las hojas amarillas y las aguas de la fuente.”
el viento dejado. Y lloré. Y dije a me:
“qué le tienen hecho con el jardín que fue confiado a usted?”
■■■■■■■■■■■■■■■

പദ്മദാസ്: തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സ്വദേശി. പാലക്കാട് കല്ലേക്കുളങ്ങര ആനന്ദ് നഗറിൽ നീരാജനത്തിൽ താമസം.