Published on: September 3, 2025


അത്തം മുതല്‍ക്കെ
ഞാനത്തിമരത്തിലെ
എത്തിപ്പടര്‍ന്നൊരാ
പൂവിറുത്ത്
ഉമ്മറകോലായിലിത്തിരി
വട്ടത്തില്‍
ചന്തം തികഞ്ഞൊരു
പൂക്കളമൊരുക്കി വെയ്‌ക്കെ
ഉത്രാടപൂവിളി
തൊട്ടുവിളിച്ചെന്നെ
പൊന്നിന്‍തിരുവോണം
ഇങ്ങെത്തിയല്ലോ.
ആര്‍പ്പും കുരവയും
ആമോദമൊക്കെയും
ആര്‍ത്തുല്ലസിക്കും
നാട്ടുവരമ്പിലൂടെ
പൂക്കളിറുത്തു
നടക്കും നേരം
കാളിയമര്‍ദ്ദനമാടുന്നപോലെ
കാവിലെ പൂങ്കലയെത്തി നോക്കി.
ചേലൊത്ത പൂക്കളോ
ചാരത്തു വന്നപ്പോള്‍
പൂക്കൈതപ്പൂവിനും
നാണം വന്നു.
ഒരു കുട്ട പൂവിനാല്‍
തരളിതമായൊരു
കൈയ്യിലെ പൂവട്ടി
പാട്ടുപാടി.
ഓണം വന്നോണം
വന്നോണം വന്നേ…
മാലോകര്‍ക്കെല്ലാം
ഇന്നോണം വന്നേ…
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
						
Trending Now					

 
                         
 
 
 
 







 
                       
                       
                       
                      